മലയാളത്തിലെ യഥാർഥ ആക്ഷൻ കിംഗ്– ബാബു ആന്റണി; നായകനായി വരുമ്പോൾ...

ബാബു ആന്റണി നായകനൊപ്പം ഉണ്ടെങ്കിൽ നമ്മുടെ ആശങ്ക അൽപ്പം കുറയും കാരണം ഇതു പൊളിക്കും എന്നു നമുക്കറിയാം. മുടി നീട്ടി. ബനിയനു മുകളില്‍ ഫുൾ കൈ ഷർട്ടിട്ടു കാതിൽ കമ്മലമായി ഇടിവെട്ടു ആക്ഷനോടെ താരം കളം നിറയും. 

പഞ്ചിലും കിക്കിലും വില്ലൻമാർ നാലുപാടും തെറിക്കും. നിരവധി വില്ലൻ. നായക വേഷങ്ങൾക്കിടയിലും ക്ളാസിക് എന്നു പറയാവുന്ന ഒരു പിടി കഥാപാത്രങ്ങളും ചെയ്തശേഷമാണ് ബാബു ആന്റണി ഒരു ഇടവേള എടുത്തത്. പത്തു വര്‍ഷത്തിന് ശേഷമാണ് ബാബു ആന്റണി നായകനായി തിരിച്ചെത്തുന്നത്.ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിലുള്ള പവർ സ്റ്റാർ എന്ന ഒമർ ലുലു ചിത്രത്തിലൂടെയാണ് ആ മടങ്ങി വരവ്. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ ചിത്രമാണിത്. 

  ബാബു ആന്റണിച്ചേട്ടന്റെ തീപ്പൊരി ഇടി 

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ പൊൻകുന്നത്ത് ടി.ജെ.ആൻ്റണിയുടേയും മറിയത്തിൻ്റെയും മകനായി 1966 ഫെബ്രുവരി 22 ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം എസ്.എച്ച്. ഹൈസ്കൂൾ, ഗവ.ഹൈസ്കൂൾ, പൊൻകുന്നം സെൻ്റ് ഡോമിനിക് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നായിരുന്നു.

 1986-ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായി. സംഘട്ടന രംഗങ്ങളിലുള്ള പ്രകടനം അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. നായകനായി അഭിനയിക്കുന്നത് 1994-ൽ ആണ്. നെപ്പോളിയൻ, ഭരണകൂടം, കടൽ, ദാദ, രാജധാനി, കമ്പോളം എന്നീ സിനിമകളിലാണ് നായകനായി വേഷമിട്ടത്. 

ഏതാനും വർഷങ്ങൾക്ക് ശേഷം ബാബു ആൻ്റണി സ്വഭാവ നടനവേഷങ്ങളിലേക്ക് മാറി. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും അദ്ദേഹം അഭിനയിച്ചു.ഭരതൻ സംവിധാനം ചെയ്ത വൈശാലി എന്ന സിനിമയിലെ ലോമപാദ മഹാരാജാവിൻ്റെ വേഷം ബാബു ആൻ്റണിയുടെ സിനിമ ജീവിതത്തിലെ മികച്ച വേഷങ്ങളിലൊന്നാണ്. 


അപരാഹ്നം, സായാഹ്നം എന്നീ സിനിമകളിലെ വേഷങ്ങളിലും ശ്രദ്ധേയനായി. റഷ്യൻ-അമേരിക്കൻ പൗരത്വമുള്ള ഇവാൻജനിയാണ് ഭാര്യ. ആർതർ, അലക്സ് എന്നിവർ മക്കളാണ് 'പൊന്നിയിന്‍ സെല്‍വന്‍, കടമറ്റത്ത് കത്തനാർ..തുടങ്ങി നിരവധി സിനിമകളാണ് ബാബു ആന്റണിയുടേതായി പുറത്തുവരാനുള്ളത്.

അഭിപ്രായങ്ങള്‍