മരത്തിൽ കയറിയ സുഭാഷിനെ വലയിൽ കുരുക്കി; വിഡിയോ കാണാം

പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ കൊലക്കേസ് പ്രതി ഒടുവിൽ വലയിൽ കുടുങ്ങി. ജഡ്ജി നേരിട്ടെത്തി ജാമ്യം ഒപ്പിടണമെന്നും ഭാര്യയെ വിളിക്കണമെന്നുമൊക്കെയായിരുന്നു ആവശ്യം. ജീവപര്യന്തം തടവുകാരനായ കൊലക്കേസ് പ്രതി കോട്ടയം സ്വദേശി സുഭാഷാണ് ജയിൽ വളപ്പിലെ ചുറ്റു മതിൽ ചാടി പരിസരത്തെ മരത്തിലേക്കു കയറിയത്. ഒരു അപകടം ഉണ്ടാകാതിരിക്കാൻ ഫയർഫോഴ്സ് മരത്തിനു ചുറ്റും വലവിരിച്ചു. ഒടുവിൽ ഇയാൾ താഴേക്കു ചാടുകയായിരുന്നു.

അഭിപ്രായങ്ങള്‍