റൂട്ട്സ് സ്‌കോളര്‍ഷിപ്പോടെ നഴ്സുമാര്‍ക്ക് ഒ.ഇ.ടി പരിശീലനം

 ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നതിന് തയാറെടുക്കുന്ന നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്സ് സ്‌കോളര്‍ഷിപ്പോടെ ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി) പരിശീലനത്തിന് അവസരം. നൈസ് (നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ്) അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന ഓണ്‍ലൈന്‍ കോഴ്സിലേക്ക് പ്രവേശനത്തിന് ഡിസംബര്‍ 12 വരെ അപേക്ഷിക്കാം. 


കോഴ്സ് ഫീസിന്റെ 75 ശതമാനം തുകയും സ്‌കോളര്‍ഷിപ്പ് ലഭിക്കും. താല്‍പര്യമുള്ളവര്‍ skill.norka@gmail.com ലേക്ക് ബയോഡേറ്റ അയക്കണം. വിശദവിവരങ്ങള്‍ക്ക് 9895762632, 9567293831, 9946256047, 18004253939 (ടോള്‍ ഫ്രീ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അഭിപ്രായങ്ങള്‍