കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (കെഎഎസ്) ഫലം പിഎസ്‌സി പ്രഖ്യാപിച്ചു. . kas-rank-list-to-announce-today

കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (കെഎഎസ്) ഫലം പിഎസ്‌സി പ്രഖ്യാപിച്ചു. കേരള അഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ റാങ്ക് പട്ടിക പിഎസ്​സി പ്രസിദ്ധീകരിച്ചു. സ്ട്രീം ഒന്നിൽ എസ് മാലിനിയും രണ്ടാം സ്ട്രീമില്‍ അഖില ചാക്കോയും മൂന്നാം സ്‌ട്രീമില്‍ അനൂപ് കുമാറും ഒന്നാമതെത്തി.105 തസ്തികകളിലേക്ക് ആദ്യ നിയമനം നൽകുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാണ്. സിവിൽ സർവീസിനു സമാനമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഭരണ സർവീസാണ് കെഎഎസ്. തസ്തികയിൽ മികവ് തെളിയിച്ചാൽ പത്തു വർഷ സർവീസിനു ശേഷം സിവിൽ സർവീസിലേക്ക് നടന്നു കയറാം.76243 പേർ പരീക്ഷയെഴുതിയതിൽ 852 പേരാണ് അഭിമുഖത്തിന് യോഗ്യത നേടിയത്.... kas-rank-list-to-announce-today

അഭിപ്രായങ്ങള്‍