അതിശക്ത മഴ: ഓറഞ്ച് അലർട്ട്- പത്തനംതിട്ട, ഇടുക്കി , ഇടുക്കി, മലപ്പുറം, ആറിന് കോഴിക്കോട്

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ നാലിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും അഞ്ചിന് ഇടുക്കി, മലപ്പുറം, ആറിന് കോഴിക്കോട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഒക്ടോബർ മൂന്നിന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാലിന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും അഞ്ചിന് കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറിന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളും ഏഴിന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. google translate content Orange alert has been issued in various districts of Kerala due to the possibility of Very Heavy Rainfall. On October 4, the Central Meteorological Department issued orange alerts in Pathanamthitta and Idukki districts, on October 5 in Idukki, Malappuram and six districts in Kozhikode. Isolated showers are forecast. Very heavy rainfall of 115.6 mm to 204.4 mm is expected in 24 hours, according to the Meteorological Department. October 3 in Kollam, Pathanamthitta, Kottayam, Ernakulam, Idukki, Thrissur, Malappuram, Kozhikode, Wayanad, Kannur and Kasaragod districts and October 4 in Thiruvananthapuram, Kollam, Kottayam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur and Kasaragod districts. Yellow alert has been issued in Kottayam, Thrissur, Palakkad, Kozhikode, Wayanad, Kannur and Kasaragod districts. Six Idukki, Palakkad, Malappuram, Wayanad, Kannur and Kasaragod districts and seven Alappuzha, Ernakulam, Thrissur, Malappuram, Kozhikode, Kannur and Kasaragod districts are likely to receive yellow alert. Heavy rainfall of 64.5 mm to 115.5 mm in 24 hours. The State Disaster Management Authority (SDMA) has warned people in low-lying areas, riverbanks and hilly areas prone to landslides and landslides to be extra vigilant in case of heavy rains in the last few days.

അഭിപ്രായങ്ങള്‍