ഈ തിരുവാർപ്പുകാരനെ അറിയുമോ, ആരോരുമില്ലാതെ വഴിയരികിൽ

‌ഈ തിരുവാർപ്പുകാരനെ അറിയുമോ, ആരോരുമില്ലാതെ വഴിയരികിൽ. കോട്ടയം തിരുവാർപ്പ് സ്വദേശി എഴുപത്തിമൂന്നുകാരനായ സഹദേവനാണ് അടൂർ ടിബി ജംക്‌ഷനിൽ ഉറ്റവരില്ലാതെ കഴിയുന്നതെന്ന് മനോരമ റിപ്പോർട്ട്ചെയ്തു. .56 വർഷം മുൻപാണ് സഹദേവൻ അടൂരിൽ എത്തുന്നത് പ്രായമായതിനാൽ പണി ചെയ്യാൻ പറ്റാത്ത സ്ഥിതിയായി. പരിചയക്കാർ നൽകുന്ന സഹായം കൊണ്ടാണ് ആഹാരം വാങ്ങി കഴിക്കുന്നത്.കിടക്കാനിടമില്ലാത്ത സഹദേവൻ നിരത്തിലിറങ്ങാതെ ടിബി ജംക്‌ഷൻ ഭാഗത്തായി കിടക്കുന്ന സ്വകാര്യ ബസുകളിലാണ് ഇപ്പോൾ അന്തിയുറങ്ങുന്നത്. രണ്ടു കാലിലും പൊള്ളലേറ്റതിനാൽ നടക്കാൻ പറ്റാത്ത സ്ഥിതിയിലുമാണ്. അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയി. ഒരു സഹോദരൻ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് സഹദേവൻ പറയുന്നു. ഇയാളുടെ ബന്ധുക്കളെ പരിചയമുള്ളവർ ദയവു ചെയ്ത് അറിയിക്കുക...

അഭിപ്രായങ്ങള്‍