കോഫീ കിയോസ്‌ക്ക്, ഫിഷ് ബൂത്ത്; തുടങ്ങാം

 കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ വനിതകളുടെ കോഫീ കിയോസ്‌ക്ക്, ഫിഷ് ബൂത്ത് എന്നിവ ആരംഭിക്കാന്‍ താല്‍പര്യമുള്ള വനിത ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമാക്കിയ അഞ്ച് വനിതകളെങ്കിലും ഉള്‍പ്പെടുന്ന സംരഭകര്‍ക്ക് അപേക്ഷിക്കാം. പ്രൊജക്ടിന്റെ 85% (പരമാവധി മൂന്ന് ലക്ഷം രൂപ) രൂപയാണ് സബ്‌സിഡിയായി അനുവദിക്കുക. വായ്പാബന്ധിത പ്രൊജക്ടായിരിക്കണം. ബാക്ക് എന്റ് സബ്‌സിഡിയായാണ് സബ്‌സിഡി തുക അനുവദിക്കുക. കിയോസ്‌ക്കുകള്‍ സ്ഥാപിക്കാനുള്ള അനുമതി പത്രം അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. ജില്ലാപഞ്ചായത്ത് അംഗീകരിച്ചു നല്‍കുന്ന നിശ്ചിത മാതൃകയിലായിരിക്കണം കിയോസ്‌ക്കുകള്‍ നിര്‍മ്മിക്കേണ്ടത്. അതാത് ഗ്രാമപഞ്ചായത്ത്/സി ഡി എസിന്റെ ശുപാര്‍ശയോടെ സമര്‍പ്പിക്കുന്ന അപേക്ഷ മാത്രമേ  പരിഗണിക്കുകയുള്ളൂ. അപേക്ഷ തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തിന്റെ വിശദാംശങ്ങള്‍ സഹിതം കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ഓഫീസിലോ കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്ററുടെ ഓഫീസിലോ സപ്തംബര്‍ 15നകം നല്‍കണം. അപേക്ഷ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും കുടുംബശ്രീ സി ഡി എസ്്ഓഫീസുകളിലും  ലഭ്യമാകും. ഫോണ്‍:  0497 2702080, 9744707879.

അഭിപ്രായങ്ങള്‍