സൗജന്യ പി.എസ്.സി മത്സര പരീക്ഷ പരിശീലനം

 


കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ നടത്തുന്ന പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികളെ സജ്ജമാക്കുന്നതിനായി പി.എം.ജി ജംഗ്ഷനിലെ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്റിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ഒക്‌റ്റോബർ മുതൽ സൗജന്യ പി.എസ്.സി മത്സര പരീക്ഷ പരിശീലന പരിപാടി ഓൺലൈനായി സംഘടിപ്പിക്കും. 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ, സ്റ്റുഡൻസ് സെന്റർ, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം. ഫോൺ: 0471-2304577, 9895456059, 7994568228.

അഭിപ്രായങ്ങള്‍