വാഹന പരിശോധന റിപ്പോർട്ടുകൾ തീർപ്പാക്കാൻ അവസരം

 


കോട്ടയം ആർ.ടി ഓഫീസിൽ തീർപ്പാക്കാതെ ശേഷിക്കുന്ന വാഹന സംബന്ധമായ   പരിശോധന റിപ്പോർട്ടുകൾ തീർപ്പാക്കാൻ  അവസരം.

 കോട്ടയം  താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ലോക് അദാലത്തിൻ്റെ ഭാഗമായാണ് കോടതി നടപടിക്രമങ്ങൾ ഒഴിവാക്കി  പരിശോധന റിപ്പോർട്ടുകൾ തീർപ്പാക്കുന്നത്.

 

സെപ്റ്റംബര്‍ ആറു മുതൽ പത്തു വരെ  രാവിലെ 11 മുതൽ മുട്ടമ്പലത്ത് പി.എസ് സി .ഓഫീസ് സമീപമുള്ള (എ.ഡി.ആർ ) സെൻ്ററിൽ  നടക്കുന്ന അദാലത്ത് വാഹന ഉടമകൾ പ്രയോജനപ്പെടുത്തണമെന്ന് ആർ.ടി. ഒ അറിയിച്ചു.

അഭിപ്രായങ്ങള്‍