റേഷൻ കാർഡിൽ തിരുത്തൽ വരുത്താം,സെപ്റ്റംബർ 30 നകം

 നവംബർ ഒന്നുമുതൽ സ്മാർട്ട് റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നതിനാൽ റേഷൻ കാർഡില്‍ ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തുകയും മരിച്ചവരുടെ പേരുകള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കുകയും ചെയ്യണമെന്ന്  ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. 

 പേര്, വയസ്, ലിംഗം, ബന്ധം, തൊഴിൽ, ഫോൺ നമ്പർ, വിലാസം എന്നിവയിൽ തെറ്റുണ്ടെങ്കിൽ തിരുത്താം.

അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രം മുഖേനയോ ഓൺലൈനായോ സെപ്റ്റംബർ 30 നകം അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ സമർപ്പിക്കണം.

അഭിപ്രായങ്ങള്‍