ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായെന്ന് പരാതി

 


റ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ലെന്ന പരാതി. ക്ഷേത്രത്തിൽ പുതിയ മേൽശാന്തി ചുമതല എടുത്തപ്പോഴാണ് ഈക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. വിഗ്രഹത്തിൽ സ്ഥിരമായി ചാർത്തിയിരുന്നതാണ് കാണാതായ രുദ്രാക്ഷമാല.                                                                                                                                                                                  ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് മാനേജറാണ് മാല വഴിപാടായി നൽകിയത്. വലിയ രുദ്രാക്ഷമണികളിൽ സ്വർണംകെട്ടിച്ച മാല രണ്ട് മടക്കുകളാക്കിയാണ് ചാർത്തിയിരുന്നത്. മാലയുടെ തൂക്കം സംബന്ധിച്ച് കൃത്യമായ വിവരമില്ല.

അഭിപ്രായങ്ങള്‍