വാട്ടര്‍ കണക്ഷന്‍ കണ്‍സ്യൂമര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണം- water-connection-consuer-number-link-to-mobile

 


കേരള ജലഅതോറിറ്റി സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ സമയബന്ധിതമായി ലഭ്യമാവുന്നതിനായി ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ വാട്ടര്‍ കണക്ഷന്‍ രേഖകളില്‍ ചേര്‍ക്കേണ്ട തീയതി ജൂലൈ 20 വരെ നീട്ടി. ജല അതോറിട്ടി വെബ്‌സൈറ്റായ  www.kwa.kerala.gov.in വഴിയോ   കാര്യാലയങ്ങള്‍ മുഖേനയോ ഉപഭോക്താക്കള്‍ക്ക് ഫോണ്‍ നമ്പര്‍ ബന്ധിപ്പിക്കാം. 

ഉപഭോക്താക്കളുടെ വെള്ളക്കരം, മീറ്റര്‍ റീഡിങ്, പണമടച്ചതിന്റെ വിവരങ്ങള്‍, കുടിവെള്ളം മുടങ്ങുന്നതിന്റെ വിവരങ്ങള്‍, വെള്ളക്കരം ഓണ്‍ലൈനില്‍ അടയ്‌ക്കേണ്ട ലിങ്ക് എന്നിവ എസ്.എം.എസ് ആയി ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് എടപ്പാള്‍ പി.എച്ച് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.


ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ  നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാല ബിരുദം, ടാലി, രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ശമ്പളം : 13500. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം, ബി 3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം -676505 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും ജില്ലാ ഓഫീസുമായോ www.arogyakeralam.gov.in ലോ ബന്ധപ്പെടണം.

The deadline for customers to add their mobile numbers to their water connection records has been extended to July 20 so that the Kerala Water Authority services can be fully online and on time. Customers can contact the phone number through the Water Authority website www.kwa.kerala.gov.in or through their offices.


Appointment of Data Entry Operator


Appoints data entry operators on contract basis in Urban Primary Health Centers under the District Health and Family Welfare Society. Eligibility: Recognized University Degree, Tally, with at least two years of work experience. Salary: 13500. Interested candidates should submit the application along with copies of eligibility documents to the District Program Manager, Arogya Kerala, B3 Block, Civil Station, Malappuram-676505. Contact the District Office or www.arogyakeralam.gov.in for more information and application form.

അഭിപ്രായങ്ങള്‍