സർക്കാരിന്റെ ഓണ സ്പെഷ്യൽ ഭക്ഷ്യ കിറ്റിൽ എന്തെല്ലാം?- Kerala-food-kit

ഒരു കിലോ പഞ്ചസാര, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്
50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യ കിറ്റിൽ ഉണ്ടാവുക. തുണിസഞ്ചിയിലാണ് ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് തയ്യാറാക്കുന്നത്. 90 ലക്ഷത്തിലധികം കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഓണം പ്രമാണിച്ച് മുൻഗണനക്കാർക്ക് ഒരു ലിറ്റർ മണ്ണെണ്ണ അധികമായി നൽകുമെന്ന് മന്ത്രി അറിയിച്ചു. വെള്ള, നീല കാർഡ് ഉടമകൾക്ക് 10 കിലോ സ്‌പെഷ്യൽ അരി നൽകുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.

അഭിപ്രായങ്ങള്‍