മുന്‍ കുറ്റവാളികള്‍, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്ക് സ്വയം തൊഴില്‍ സഹായം

 


സാമൂഹ്യ നീതി വകുപ്പ് പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായുള്ള വിവിധ സഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

മുന്‍ കുറ്റവാളികള്‍, പ്രൊബേഷണര്‍മാര്‍, കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്ക് സ്വയം തൊഴില്‍ സഹായം ലഭിക്കും. അതിക്രമത്തിന് ഇരയായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായവും കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായി മരിച്ചവരുടെ ആശ്രിതര്‍ക്കും ഗുരുത പരിക്ക് പറ്റിയവര്‍ക്കും പുനരധിവാസ സഹായവും തടവുകാരുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായവുമുണ്ട്. 


ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോട്ടയം ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. 


ഫോണ്‍-04812300548, 8281999038.

അപേക്ഷാഫോറം www.sjd.kerala.gov.in എന്ന വെബ് സൈറ്റിലും ജില്ലാ പ്രൊബേഷന്‍ ഓഫീസിലും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31. മുന്‍പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

അഭിപ്രായങ്ങള്‍