കാവുകളുടെ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം

കാവുകളുടെ സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് 2021-22 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്ക് ആനുകൂല്യം ലഭിക്കും. താല്‍പര്യമുള്ള കാവ് ഉടമസ്ഥര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകള്‍, ഫോട്ടോഗ്രാഫ് എന്നിവ സഹിതം പത്തനംതിട്ട ജില്ലയിലെ എലിയറയ്ക്കലുള്ള സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസ്സിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ജൂണ്‍ 30നകം അപേക്ഷ സമര്‍പ്പിക്കണം. മുന്‍പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

അഭിപ്രായങ്ങള്‍