വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങള്‍

ജൂണ്‍ 18, 19 തിയ്യതികളില്‍ പോസ്റ്റര്‍, സ്ലോഗന്‍, സംരംഭക ആശയം പങ്കുവെക്കല്‍ എന്നീ മത്സരങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. കോവിഡ് പ്രതിരോധമാണ് മത്സര വിഷയം. എ ഫോര്‍ സൈസിലാണ് പോസ്റ്റര്‍ തയ്യാറാക്കേണ്ടത്. നാലുവരിയില്‍ കവിയാതെ ഇംഗ്ലീഷിലോ മലയാളത്തിലോ ആയിരിക്കണം സ്ലോഗന്‍ തയ്യാറാക്കേണ്ടത്. സംരംഭക ആശയം പങ്കുവയ്ക്കല്‍ മത്സരം ഗൂഗിള്‍ മീറ്റ് വഴിയായിരിക്കും നടത്തുക. ഒരാള്‍ക്ക് മൂന്ന് മത്സരത്തിലും പങ്കെടുക്കാം. എന്നാല്‍ ഒരാള്‍ക്ക് ഒരു മത്സരത്തിലേയ്ക്ക് ഒരു എന്‍ട്രി മാത്രമേ അനുവദിക്കുകയുള്ളൂ. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ പതിനഞ്ചാം തീയതിക്കകം താഴെക്കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. ഫോണ്‍- 9495130458, 8156847010, 9846548091

അഭിപ്രായങ്ങള്‍