എന്തും തിന്നും ഭീകരൻ, മാസങ്ങളോളം മണ്ണിൽ ഒളിച്ചിരിക്കും; തൊട്ടാൽ രോഗം, കുട്ടികളെ സൂക്ഷിക്കണം

ആഫ്രിക്കൻ ഒച്ച്– ഒരു പ്രദേശത്തെ ജീവജാലങ്ങൾക്ക് ഭീഷണിയുയർത്തി മറ്റൊരു പ്രദേശത്തുനിന്നുള്ള ജീവിവർഗ്ഗങ്ങൾ കടന്നുകയറുന്ന ജൈവ അധിനിവേശത്തിന്റെ ഉദാഹരണം.വിവിധ സസ്യങ്ങളുടെ ഏത് ഭാഗവും കടിച്ചു വിഴുങ്ങി ജീവിക്കുന്നു. മണൽ, എല്ല് . കോണ്ക്രീട്ടു വരെ ഇവ ഭക്ഷിക്കാറുണ്ട്. ഇവയുടെ ആക്രമണം മൂലം ചെടികൾ നശിക്കപ്പെടും .ലിംഗ വ്യത്യാസം ഇല്ല. ഒരേ ജീവിയിൽത്തന്നെ സ്ത്രീ പുരുഷ ഉൽപ്പാദന ഇന്ദ്രിയങ്ങൾ കാണപ്പെടും കൃഷി നശിപ്പിക്കുന്നതിനു പുറമെ മസ്തിഷ്ക ജ്വരത്തിനും കാരണമായേക്കാവുന്ന ആഫ്രിക്കൻ ഒച്ച് പെരുകുന്നു. അഴുകിയ വസ്തുക്കളിലാണ് ഇവ വളരുന്നത്. മൂന്ന് വർഷം വരെ മണ്ണിൽ സുഷുപ്താവസ്ഥയിൽ തങ്ങാനാകും.900–1200 മുട്ടകളാണ് ഓരോ വർഷവും ഇടുന്നത്. പെട്ടെന്നു പെറ്റുപെരുകുന്ന ഇവയെ നശിപ്പിക്കാനുള്ള മാർഗങ്ങളിങ്ങനെ– ഒച്ചിനെ നശിപ്പിക്കാം(വേനൽക്കാലത്തിനു മുൻപ് ഇവയെ നിർമാർജ്ജനം ചെയ്തില്ലെങ്കിൽ ഇവ വേനൽ ഉറക്കത്തിൽ പ്രവേശിച്ചു മൂന്നു വർഷം വരെ മണ്ണിനടിയിൽ കഴിഞ്ഞു വീണ്ടും തിരികെയെത്തും) വൈകുന്നേരങ്ങളിൽ ഒച്ചിനെ കൂട്ടമായി കാണാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നനഞ്ഞ ചണച്ചാക്കു വിരിച്ച് ഇതിൽ പപ്പായയുടെ അല്ലെങ്കിൽ കാബേജിന്റെ ഇല, പഴഞ്ചോറ്, പഴുത്ത ചക്ക, പച്ചക്കറി വേസ്റ്റ് എന്നിവ ഇടുക. പുളിച്ച പഞ്ചസാര ലായനി ചെറിയ ചിരട്ടയിൽ നനഞ്ഞ ചാക്കിന് മുകളിൽ വയ്ക്കുക. പിറ്റേന്ന് കൂട്ടം കൂടുന്ന ഒച്ചിനെ പുകയില കഷായം, തുരിശ് ലായനി എന്നിവ തളിച്ചു നശിപ്പിക്കുക. ലായനി തളിച്ചു നശിപ്പിക്കുന്ന ഒച്ചുകളെ തെങ്ങിന്റെ ചുവട്ടിൽ കുഴി എടുത്ത് ഇതിൽ ഇട്ടശേഷം പരൽ ഉപ്പ് വിതറി മണ്ണിട്ട് മൂടിയാൽ തെങ്ങിന് വളമാകും. ലായനി തയാറാക്കാം 25 ഗ്രാം പുകയില ഒന്നര ലീറ്റർ വെള്ളത്തിൽ തിളപ്പിച്ചു ഒരു ലീറ്ററാക്കുക. ഇതു തണുക്കുമ്പോൾ അരിച്ചു മാറ്റുക. 60 ഗ്രാം തുരിശ് ഒരു ലീറ്റർ വെള്ളത്തിൽ കലക്കുക. ഇതു രണ്ടും കൂട്ടിച്ചേർത്തു രണ്ടു ലീറ്റർ ലായനിയാക്കി ഒച്ചുകളുടെ മുകളിൽ തളിക്കണം

അഭിപ്രായങ്ങള്‍