സേവനം തികച്ചും സൗജന്യം, പഞ്ചായത്തിനു വാഹനം വാങ്ങി നൽകി നഴ്സറി ഉടമ പോൾസൺ

പാണഞ്ചേരി പഞ്ചായത്തിലെ ചെമ്പൂത്ര വാർഡിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാൻ വാഹനം വാങ്ങി നൽകി നിരപ്പേൽ നഴ്സറി ഉടമ പോൾസൺ . ആംബുലൻസ് സൗകര്യത്തോടെ ഉപയോഗിക്കാവുന്ന ഒമ്നി വാൻ ആണു സംഭാവന നൽകിയത്. വാഹനം ആർആർടി പ്രവർത്തകന്റെ പേരിൽ റജിസ്റ്റർ ചെയ്തു നൽകി. വാഹനത്തിൽ ഓക്സിജൻ സിലിണ്ടറും, പിപിഇ കിറ്റുകളും മരുന്നുകളും സജ്ജമാക്കി 24 മണിക്കൂറും ഓടുന്നതിനു തയാറാക്കി. വാഹനത്തിന്റെ താക്കോൽ പോൾസൺ നിരപ്പേൽ സ്ഥലത്തെ പഞ്ചായത്ത് അംഗവും വൈസ് പ്രസിഡന്റുമായ സാവിത്രി സദാനന്ദനു കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, ആർ ആർ ടി അംഗങ്ങളായ അശ്വിൻ, സനൽ, അനീഷ്, രാജേഷ്, സനൽ വാണിയമ്പാറ, കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.

ചിത്രം– കടപ്പാട്– പോൾസൺ സിറിയക്, കൃഷ്ണൻകുട്ടി എന്നിവരുടെ ഫെയ്സ്ബുക്ക് പേജ്

അഭിപ്രായങ്ങള്‍