സ്വകാര്യ ആശുപത്രികളിൽ 10 ശതമാനം ബെഡ് കോവിഡ് രോഗികൾക്കായി മാറ്റി വെക്കാൻ നിർദ്ദേശം

 


കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം എംപാനൽഡ് ചെയ്യപ്പെട്ട ജില്ലയിലെ 11 സ്വകാര്യ ആശുപത്രികൾ  ഓക്സിജൻ സൗകര്യം ഉള്ളതും ഐ.സി.യു യൂണിറ്റ് ഉൾപ്പെടുന്നതുമായ 10% ബെഡുകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റി വെക്കണമെന്ന് ജില്ലാ കളക്ടർ.

50 ബെഡുകളിൽ കൂടുതലുള്ള കിടത്തി ചികിത്സാ സൗകര്യം ഉള്ളതുമായ ആശുപത്രികളാണ് എം പാനൽഡ് ചെയ്യപ്പെട്ടിരിക്കുന്നത്. പദ്ധതിപ്രകാരം സാമ്പത്തിക നിയന്ത്രണങ്ങളുള്ള കോ വിഡ് രോഗികൾക്കാണ് മേൽപ്പറഞ്ഞ എംപാനൽഡ് ഹോസ്പിറ്റലുകളിൽ പ്രവേശനം ലഭിക്കുക. 


ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അടുത്തുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ലഭ്യമാകും

 കെ.എ.എസ്.പി  കാർഡുള്ള കോവിഡ് രോഗികൾ താമസം കൂടാതെ മേൽപ്പറഞ്ഞ ഹോസ്പിറ്റലുകളിൽ പ്രവേശിക്കേണ്ടതാണ്. എംപാനൽഡ് ഹോസ്പിറ്റൽ അധികൃതർ കോവിഡ്  രോഗികളെ പ്രവേശിപ്പിക്കാൻ ഗവൺമെൻറ് മെഡിക്കൽ ഓഫീസറുടെ കത്തിനായി കാത്തുനിൽക്കാതെ മുൻഗണന കൊടുക്കേണ്ടതാണ്. 


കോവിഡ് രോഗികൾ മേൽ പറഞ്ഞ ആശുപത്രികളിൽ പ്രവേശിച്ച്  48 മണിക്കൂറിനുള്ളിൽ ഗവൺമെൻറ് മെഡിക്കൽ ഓഫീസറുടെ കത്ത് നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. എല്ലാം സ്വകാര്യ ആശുപത്രികളും കോവിഡ് പടരുന്ന സാഹചര്യം പരിഗണിച്ച് കെ.എ.എസ്.പി പദ്ധതിയിൽ എൻറോൾ ചെയ്യണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

അഭിപ്രായങ്ങള്‍