സൂര്യാഘാതത്തിനെതിരെ മുൻകരുതൽ

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാക്കുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതിനെത്തുടർന്ന് ശരീരത്തിലെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഇത്തരമൊരു അവസ്ഥയെ ആണ് സൂര്യാഘാതം അല്ലെങ്കിൽ ഹീറ്റ് സ്‌ട്രോക്ക് എന്ന് പറയുന്നത്. വളരെ ഉയർന്ന ശരീര താപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം,നേർത്ത വേഗതയിലുള്ള നാഡീ മിടിപ്പ്, ശക്തിയായ തല വേദന, തല കറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. സൂര്യാഘാതം മാരകമാകാൻ സാധ്യത ഉള്ളതിനാൽ ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്. സൂര്യാഘാതത്തെക്കാൾ കുറച്ച് കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം അഥവാ ഹീറ്റ് എക്‌സോഷൻ. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും,ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്ന് ഉണ്ടാകുന്ന അവസ്ഥയാണിത്. ചൂട് കാലാവസ്ഥയിൽ ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും, രക്ത സമ്മർദ്ധം മുതലായ മറ്റു രോഗങ്ങൾ ഉള്ളവരിലുമാണ് ഇത് അധികമായി കണ്ട് വരുന്നത്. സൂര്യാഘാതത്തിന്റെയും, താപശരീര ശോഷണത്തിന്റെയും ലക്ഷണങ്ങൾ തോന്നിയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ • ജോലി ചെയ്യുന്ന വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറുക/മാറ്റുക, വിശ്രമിക്കുക • തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, വീശുക, ഫാൻ, എ സി തുടങ്ങിയവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക • ധാരാളം വെള്ളം കുടിക്കുക • കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റി കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക • കഴിയുന്നതും വേഗം വൈദ്യ സഹായം തേടുക

അഭിപ്രായങ്ങള്‍