കോട്ടയം നഗരത്തിൽ കോവ‍ിഡ് വാക്സിന്‍ വിതരണത്തിനായി സ്ഥിരം കേന്ദ്രം

കോട്ടയം നഗരത്തിൽ കോവ‍ിഡ് വാക്സിന്‍ വിതരണത്തിനായി സ്ഥിരം കേന്ദ്രം തുറന്നു. ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ ഈ കേന്ദ്രം പൊതു അവധി ദിനങ്ങളിലും ഞായറാഴ്ചകളിലും ഒഴികെ എല്ലാ ദിവസവും പ്രവര്‍ത്തിക്കും. രണ്ടാം ശനിയാഴ്ച്ചകളിലും പ്രവൃത്തി ദിവസമായിരിക്കും. എല്ലാദിവസവും രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം നാലു വരെയാണ് വാക്സിന്‍ നല്‍കുക. ഒരു ദിവസം അഞ്ഞൂറ് മുതൽ 1000 പേർക്ക് വരെ കുത്തിവയ്പ്പ് നൽകാനുള്ള ക്രമീകരണമുണ്ട്. 60 വയസിനു മുകളിലുള്ളവര്‍ക്ക് മാർച്ച് 31 വരെ ആധാര്‍ കാര്‍ഡുമായി നേരിട്ടെത്തി ഇവിടെനിന്ന് വാക്സിന്‍ സ്വീകരിക്കാം. നേരത്തെ രജിസ്റ്റർ ചെയ്യാത്തവരെയും പരിഗണിക്കും. ഏപ്രിൽ മൂന്നു മുതൽ മെയ് 31 വരെ 45 വയസിനു മുകളിലുള്ളവർക്കും ഈ കേന്ദ്രത്തില്‍ വാക്സിന്‍ നല്‍കും.

അഭിപ്രായങ്ങള്‍