ബിഗ്ബോസ് സീസൺ 3 തുടങ്ങുന്നു; ലാലേട്ടനുണ്ടോ?, പ്രശസ്ത യുട്യൂബറും ടിക്ടോക് താരവും.


സൗഹൃദത്തിന്റെയും, പ്രണയത്തിന്റെയും ഒപ്പം തർക്കത്തിന്റെയും നാളുകളിലൂടെയാണ് ഇരു സീസണുകളും കടന്നു പോയത്. വിഗ്രഹങ്ങൾ പലതും ഉടയുകയും പുതിയത് ഉയര്‍ന്നു വരികയും ചെയ്തു.

ബിഗ് ബോസ് ഹിന്ദി സീസണിന്റെ 14സീസൺ തുടങ്ങുമ്പോള്‍ സൽമാൻ ആണ് ആതിഥേയൻ. തമിഴ് ബിഗ് ബോസിന്റെ നാലാം പതിപ്പിൽ കമല്‍ തന്നെയാണ് എത്തുക.

നാഗാര്‍ജുന അവതാരകനായിട്ടെത്തുന്ന തെലുങ്ക് ബിഗ് ബോസിന്റെ നാലാം സീസണ്‍ തുടങ്ങിക്കഴിഞ്ഞു. 

മലയാളത്തില്‍ മോഹൻലാൽ തന്നെയായിരിക്കും നയിക്കുകയെന്നാണ് സൂചന. അതേപോലെ മത്സരാർഥികളിൽ ടിക്ടോക് താരങ്ങളുടെയും റോസ്റ്റിങ് വിഡിയോകളിലൂടെയും ലൈഫ് സ്റ്റൈൽ വ്ളോഗിലൂടെയും പ്രശസ്തരായി നിരവധി ആളുകളുടെ പേരുകൾ പലരും പറയുന്നുണ്ട്.

ചർച്ചകളിങ്ങനെ.
 റോസ്റ്റിങ് വിഡിയോയിലൂടെ പ്രശസ്തനായ അർജുൻ ഉണ്ടായിരിക്കുമെന്നു ചിലർ.  ടിക്ടോകേഴ്സിനെ റോസ്റ്റ് ചെയ്ത് 4 ദിവസം കൊണ്ട് ഒരു മില്യൺ സബ്സ്ക്രൈബേഴ്സെന്ന നേട്ടമാണ് അർജുനുള്ളത്. മാത്രമല്ല സൈബർ ബുള്ളിയിങിനെതിരെ പ്രതികരിച്ച വിഡിയോയും ശ്രദ്ധേയമായിരുന്നു.

കാർത്തിക് സൂര്യ

ക്രേസി വീഡിയോകളിലൂടെ പ്രശസ്തനായ ലൈഫ് സ്റ്റൈൽ എന്റർടെയ്ൻമെന്റ് വ്ളോഗർ കാര്‍ത്തിക് സൂര്യയുടെ പേരാണ് ചിലർ പറയുന്നത് കേൾക്കുന്നത്. അടുത്തെയിടെ ഏഷ്യനെറ്റിലെ ഒരുപരിപാടിയിൽ കാർത്തിക് സൂര്യ പങ്കെടുക്കുകയും ചെയ്തിരുന്നു.

രഹ്ന ഫാത്തിമ, ശാലു മേനോൻ, സംവിധായകനും നടനുമായ കാർത്തിക് ശങ്കർ, പിന്നെ നിരവധി പ്ളേബാക്ക് സിംഗർ എന്നിവരുടെ പേരുകളും കേട്ടിരുന്നു.

Big boss, mohanlal

അഭിപ്രായങ്ങള്‍