ക്ഷേത്രത്തിനു മുകളിൽ പറന്നതിനു പ്രായ്ചിത്തമായി വെള്ളികൊണ്ടുള്ള ഹെലികോപ്റ്റർ സമർപ്പിച്ചു കോൺഗ്രസ് നേതാവ്
ക്ഷേത്രത്തിനുമുകളിലൂടെ ഹെലികോപ്റ്ററിൽ പറന്ന് ദർശനത്തിനെത്തിയതിന് പ്രായശ്ചിത്തമായി വെള്ളികൊണ്ടുള്ള ഹെലികോപ്റ്റർ മാതൃക. രണ്ടുവർഷം മുമ്പായിരുന്നു കോൺഗ്രസ് നേതാവി ഡികെ എന്നറിയപ്പെടുന്ന ഡി കെ  ശിവകുമാർ ഹൂവിനഹദഗലി മൈലാർലിംഗേശ്വര ക്ഷേത്രത്തിൽ ഹെലികോപ്റ്ററിൽ പറന്ന് ദർശനത്തിനെത്തിയത്.

പദയാത്രയായി പതിനായിരക്കണക്കിനു തീർഥാടകരെത്തിയതിന്റെ അനര്‍ഥങ്ങളാണ് ഡികെയ്ക്കു സംഭവിച്ചതെന്ന ചില പ്രവർത്തകരുടെ വിശ്വാസമാണ് ഇതിനുകാരണമെന്നും പ്രവർത്തകരുടെ അവശ്യപ്രകാരമാണ് നേർച്ചയെന്നും ശിവകുമാർ.

2008- ൽ നടന്ന തെരഞ്ഞെടുപ്പുകാലത്ത് അദ്ദേഹത്തിന് 251 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്നു.. സിദ്ധാരമയ്യ മന്ത്രിസഭയിൽ വൈദ്യുത വകുപ്പ് മന്ത്രിയായിരുന്ന ഇദ്ദേഹം നിലവിൽ കർണ്ണാടകയിലെ കനകപുര നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആണ്

ശിവകുമാറുമായി ബന്ധപ്പെട്ട 14 കേന്ദ്രങ്ങളില്‍ സിബിഐ റെയ്‌ഡ് നടത്തിയിരുന്നു. ശിവകുമാറുമായി ബന്ധപ്പെട്ടുള്ള കർണാടക, ഡൽഹി, മുബൈ നഗരങ്ങളിലെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലുമാണ് റെയ്‌ഡ് നടത്തിയത്.സ്വത്തുരേഖകൾ, ബാങ്കുമായി ബന്ധപ്പെട്ട രേഖകൾ, ഹാർഡ് ഡിസ്‌ക് തുടങ്ങിയവ റെയ്‌ഡിൽ പിടിച്ചെടുത്തിരുന്നു.

Congress president  made a peace offering of a silver toy helicopter

പ്രേതകഥകള്‍ വായിക്കാൻ ദേ കിടിലൻ സൈറ്റ്–അഭിപ്രായങ്ങള്‍