ആറാട്ടും മഞ്ഞിൽവിരിഞ്ഞ പൂക്കളും, എന്താണ് ആ ബന്ധം

 


മഞ്ഞിൽ‌ വിരി​ഞ്ഞ പൂക്കളെന്ന പുതുമുഖ താരങ്ങളുടെ സിനിമ, സംവിധാനം ഫാസിൽ. ലേഡീസ് കുടയുമായി നാണംകുണുങ്ങി, ഇടം തോൾ ചരിച്ച് ആ വില്ലൻ വന്നു, നായകനാകാനായി. അതേ മഞ്ഞിൽ വിരിഞ്ഞ ആ വിസ്മയം സിനിമയിലെത്തിയിട്ടു 40 വർഷം.


ഇപ്പോൾ ബി ഉണ്ണികൃഷ്ണന്റെ ആറാട്ടിലഭിനയിക്കുകയാണ് അദ്ദേഹം. ബി ഉണ്ണികൃഷ്ണന്റെ fb പോസ്റ്റ് ഇങ്ങനെ–

ഇന്നേക്ക്‌ 40 വർഷങ്ങൾക്ക്‌ മുമ്പാണ്‌, " മഞ്ഞിൽ വിരിഞ്ഞ പൂക്കളി"ലൂടെ മോഹൻലാൽ എന്ന നിത്യവിസ്മയം മലയാള സിനിമയിലേക്കെത്തുന്നത്‌. ഇന്ന്, അദ്ദേഹം ഞങ്ങൾക്കൊപ്പം, " ആറാട്ടി"ൽ...😍

Posted by Unnikrishnan B on Thursday, December 24, 2020

അഭിപ്രായങ്ങള്‍