മദ്യവിൽപന: ടോക്കൺ ഒഴിവാക്കി ഉത്തരവ് നൽകിയിട്ടില്ല

 


ബെവ്‌കോ വഴി ടോക്കൺ ഒഴിവാക്കി മദ്യവിൽപന നടത്താൻ സർക്കാർ ഉത്തരവ് നൽകിയിട്ടില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ എം.ഡി അറിയിച്ചു.  ബെവ്ക്യൂ ആപ്പ് തകരാറിലായതിനാൽ ടോക്കൺ ഒഴിവാക്കി മദ്യവിൽപന നടത്താൻ സർക്കാർ ഉത്തരവ് നൽകിയെന്നാണ് ചില മാധ്യമങ്ങളിൽ വാർത്ത വന്നത്.  

മേയ് 28 മുതൽ ബെവ്ക്യൂ ആപ്പ് തകരാറില്ലാതെ പ്രവർത്തിച്ചുവരികയാണ്.  ഉപഭോക്താക്കൾക്ക് കെ.എസ്.ബി.സി ചില്ലറ വിൽപ്പനശാലകൾ, ബാറുകൾ എന്നിവയിൽ നിന്ന് ബെവ്ക്യൂ ആപ്പ് വഴി ടോക്കൺ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ മദ്യം ലഭിക്കുകയുള്ളൂവെന്നും നിലവിലെ സമ്പ്രദായം തുടരുമെന്നും എം.ഡി അറിയിച്ചു.

അഭിപ്രായങ്ങള്‍