സൗജന്യ പിഎസ് സി പരിശീലനം, റെഗുലര്‍, ഹോളിഡേ ബാച്ച്

 


സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കൊടുങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന മത്സര പരീക്ഷ പരിശീലന കേന്ദ്രമായ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി  യൂത്ത്‌സ് എന്ന സ്ഥാപനത്തില്‍ അഡ്മിഷന്‍ ആരംഭിച്ചു. 2021 ജനുവരി ഒന്നിന് ആരംഭിക്കുന്ന പുതിയ റെഗുലര്‍, ഹോളിഡേ ബാച്ചിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചത്.

സൗജന്യമായി നടത്തുന്ന പരിശീലനത്തിന് പി എസ് സി, യു പി എസ് സി, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.

ആറുമാസമാണ് കോഴ്‌സിന്റെ കാലാവധി. താല്പര്യമുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 15 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ഫോട്ടോകോപ്പി, രണ്ട് ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും പരിശീലന കേന്ദ്രവുമായി ബന്ധപ്പെടുക. വിലാസം: കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്‌സ്, ചേരമാന്‍ ജുമാ മസ്ജിദ് ബില്‍ഡിംഗ്, കൊടുങ്ങല്ലൂര്‍, തൃശൂര്‍. ഫോണ്‍ : 0480 2804859, 9400976839, 9037902372. വെബ്‌സൈറ്റ് : www.minoritywelfare.kerala.gov.in

അഭിപ്രായങ്ങള്‍