ചോറ്റാനിക്കര നടയിൽ ഭക്തൻ വച്ചത് 526 കോടി രൂപ, ആരാണയാളെന്നറിയേണ്ടേ

ചോറ്റാനിക്കര ∙ ചോറ്റാനിക്കര ദേവിയുടെ പുണ്യസങ്കേതവും പരിസരവും നവീകരിക്കാൻ ഭക്തന്റെ വക 526 കോടി .എല്ലാ മാസവും പൗർണമി നാളിൽ  ദർശനത്തിനെത്തുന്ന ബെഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗണ ശ്രാവണാണ് ക്ഷേത്ര പുനരുദ്ധാരണത്തിനു സംഭാവന നൽകുന്നത്. കഴിഞ്ഞ വർഷത്തെ നവരാത്രി ഉത്സവവേളയിൽ  ക്ഷേത്ര പുനരുദ്ധാരണത്തിനു തുക നൽകാൻ സന്നദ്ധത അറിയിച്ചു ക്ഷേത്ര ഭാരവാഹികളെ സമീപിച്ചിരുന്നു

ആദ്യഘട്ടത്തിൽ ഗോപുര നിർമാണം, പൂരപ്പറമ്പ് ടൈൽ വിരിക്കൽ, സോളർ പാനൽ സ്ഥാപിക്കൽ, കല്യാണ മണ്ഡപം, സദ്യാലയം, അന്നദാന മണ്ഡപം, വിഐപി ഗെസ്റ്റ് ഹൗസ് എന്നിവയുടെ നിർമാണം, നവരാത്രി മണ്ഡപം ശീതീകരണം, ഗെസ്റ്റ് ഹൗസ് നവീകരണം എന്നിങ്ങനെ 8 പ്രോജക്ടുകളാണു നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ്, വയോജനസദനം, റിങ് റോഡ് നിർമാണം, ടെംപിൾ സിറ്റി നവീകരണം, കന്റിൻ തുടങ്ങി 10 പദ്ധതികളും പൂർത്തിയാക്കും.

അഭിപ്രായങ്ങള്‍