വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും കൂടിപ്പിരിയൽ, ഇത്തവണ ആന പാടില്ലെന്ന് ദേവസ്വം ബോർഡ്, ഓർമകളിങ്ങനെ, വീഡിയോ കാണാം-vaikom-temple-religion


കാണുന്നവരിൽ ശോകവും ഭക്തിയും നിറയ്ക്കുന്ന വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും കൂടിപ്പിരിയൽ. ആന പാടില്ലെന്ന നിര്‍ദ്ദേശമാണ് ദേവസ്വം ബോർഡ് വയ്ക്കുന്നത്, ഉദയനാപുരത്തപ്പൻ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതും ആനപ്പുറത്താണ്. അഷ്ടമി ദർശനത്തിനു ശേഷം പിറ്റേന്നു പുലർച്ചെ വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും തമ്മിലുള്ള കൂടിപ്പിരിയൽ ചടങ്ങും ആനപ്പുറത്തു തന്നെ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എഴുന്നള്ളിപ്പിനു കുറഞ്ഞത് 2 ആനകളെ അനുവദിക്കണമെന്നാണു ഹിന്ദു ഐക്യവേദിയുടെ ആവശ്യം. ഒരാനയെയെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ടു ക്ഷേത്രോപദേശക സമിതി ദേവസ്വം ബോർഡിനു കത്ത് നൽകി.കഴിഞ്ഞതവണത്തെ വീഡിയോ കാണാം


ചടങ്ങിന്റെ ഐതിഹ്യം

ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിക്കാൻ മകനായ സുബ്രഹ്മണ്യൻ പുറപ്പെടുമ്പൊൾ പുത്രവിജയത്തിന് വേണ്ടി ശിവൻ അഷ്ടമി ദിവസം അന്നദാനം നടത്തുന്നു. ശിവൻ മാത്രം നിരാഹാരവ്രതം അനുഷ്ഠിക്കുന്നു. 

കിഴക്കേ ആനപന്തലിൽ മകനെ കാത്തിരിക്കുന്ന ശിവൻ,വിജയശ്രീലാളിതനായി എത്തിച്ചേരുന്ന ഉദയനാപുരത്തപ്പനെ വാദ്യാഘാഷങ്ങളോടും അലങ്കാരങ്ങളോടും കൂടി എതിരേൽക്കുന്നു.കൂടാതെ ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ ഭഗവതിമാരെയും സ്വീകരിക്കുന്നു. ഇതാണ് "കൂടി പൂജ. തുടർന്ന് "വലിയ കാണിക്ക' ആരംഭിക്കുന്നു.

കറുകയിൽ വലിയ കൈമളുടെ കാണിക്കയാണാദ്യം. തുടർന്ന് മറ്റാളുകളും കാണിക്കയിടുന്നു. തുടർന്ന് ഉദയനാപുരത്തപ്പന്റെ ഹൃദയംനുറുങ്ങുന്ന വിടവാങ്ങൽ നടക്കുന്നു. അകമ്പടിയായി ആ സമയത്ത് വാദ്യങ്ങൾ ഉണ്ടാകാറില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെയും ശോകമൂകമായിരിക്കും ആ സംഗീതം. ഉദയനാപുരത്തപ്പൻ യാത്രപറയുന്ന ചടങ്ങിനെ "കൂടിപ്പിരിയൽ എന്നാണ് പറയുക.അഷ്ടമി വിളക്കിന്റെ അവസാനം ശിവപെരുമാൾ ശ്രീകോവിലിലേക്കും മകൻ ഉദയനാപുരത്തേക്കും എഴുന്നെള്ളുന്നു.

അഷ്ടമിക്ക് ഒന്നാം ഉത്സവം മുതൽ ആറാട്ട് വരെ വൈക്കം ക്ഷേത്രത്തിൽ 75 എഴുന്നള്ളിപ്പുകളാണു നടക്കേണ്ടത്. ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് 24 എഴുന്നള്ളത്തുകളും നടക്കും. ഇതിലെല്ലാം ആനയെ ഉപയോഗിച്ചിരുന്നു.  വൈക്കം ക്ഷേത്രത്തിൽ സന്ധ്യാ വേല, ഉത്സവബലി, കൊടിയേറ്റ് അറിയിപ്പ്, തെക്കുംചേരിയുടെയും വടക്കുംചേരിയുടെയും എഴുന്നള്ളിപ്പ്, ശ്രീബലി, ആറാട്ട്, ഋഷഭ വാഹനം എഴുന്നള്ളിപ്പ് എന്നിവയ്ക്കു പുറമേ അഷ്ടമി വിളക്കിനും ആനയെ എഴുന്നള്ളിച്ചിരുന്നു.

അഭിപ്രായങ്ങള്‍