പറശ്ശിനിക്കടവ് ബോട്ട് ജെട്ടി; മനോഹരമായ നിർമ്മിതി കാണാൻ ആൾക്കാരുടെ ഒഴുക്ക്, കേസെടുത്ത് പൊലീസ്-parassinikkadavu-boat-jetty


ഏഴ് കോടിയോളം രൂപ മുതൽമുടക്കി പതിറ്റാണ്ടുകളായി ജീർണാവസ്ഥയിൽക്കിടന്ന ബോട്ടുജെട്ടി പുതുക്കി പണിത് മനോഹരമാക്കിയതോടെ നിരവധി ആളുകളാണ് കാണാനെത്തുന്നത്. വികസനപ്രവൃത്തികൾക്ക് ചെലവഴിച്ചത് ഏഴ് കോടിയോളം രൂപയാണ്.

മുത്തപ്പൻ സന്നിധാനത്തേക്ക് പുഴക്ക് മുകളിലൂടെ നടപ്പാതയും പദ്ധതിയിലുണ്ട്. മലബാർ റിവർ ക്രൂയിസി​െൻറ ഭാഗമായാണ് പറശ്ശിനിക്കടവിൽ ബോട്ട് ജെട്ടി നിർമ്മിച്ചത്.ഉത്തര കേരളത്തിലെ പ്രമുഖ തീർഥാടന ടൂറിസ്​റ്റ്​ നഗരിയായി മാറാനുള്ള തയാറെടുപ്പിലാണ് പറശ്ശിനിക്കടവ്


പൊലീസെത്തി ആളുകളെ ഒഴിപ്പിച്ചു

ജനക്കൂട്ടം ഇവിടേക്ക് അനിയന്ത്രിതമായി ഒഴുകിയെത്തിയതോടെ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു.  പൊലീസെത്തി ആളുകളെ ഒഴിപ്പിച്ച് ബോട്ട് ജെട്ടി താൽക്കാലികമായി അടപ്പിച്ചു. നിയന്ത്രണങ്ങൾക്കു വിധേയമായി അടുത്ത ദിവസം മുതൽ ജെട്ടി വീണ്ടും തുറക്കും. 


വിടേക്കു വന്ന വാഹനങ്ങളെ പൊലീസ് തന്നെ തടഞ്ഞു തിരിച്ചയച്ചു. നിരോധനാജ്ഞ ബോധവൽക്കരണത്തിനായി പറശ്ശിനിക്കടവിലും പരിസരങ്ങളിലും പൊലീസിന്റെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെന്റും നടത്തി.

അഭിപ്രായങ്ങള്‍