കുളത്തിൽ നിന്നും ക്ഷേത്രനടയിലേക്കു കയറി മുതല; ഇത് ബബിയ എന്ന വെജിറ്റേറിയൻ മുതല–babiya-crocodile

കാസര്‍കോട്: അനന്തപുരം തടാക ക്ഷേത്രത്തിലെ മുതലയായ ബബിയ സന്ധ്യാനേരം ഭഗവാന്റെ തിരുസന്നിധിയിലേക്കു കയറി വന്നു. അമ്പലത്തിന് ചുറ്റുമുള്ള തടാകത്തില്‍ നിന്ന് കയറിയാണ് ക്ഷേത്രത്തിനു മുന്നിലേക്കെത്തിയത്. അവിടെയുണ്ടായിരുന്നവരിൽ ചിലര്‍ ഈ ചിത്രങ്ങൾ പകർത്തുകയും ചെയ്തു.
തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായാണ് അനന്തപുരം കരുതപ്പെടുന്നു. ഇവിടുത്തെ 73 വയസുള്ള ബബിയ എന്ന മുതല ഒരത്ഭുതമാണ്

 കുംബ്ല എന്ന പട്ടണത്തിൽ നിന്നും 5 കിലോമ മീറ്റർ അകലെയാണ് ഈ ക്ഷേത്രം. അനന്തപദ്മനാഭൻ ഇവിടെയായിരുന്നു കുടികൊണ്ടിരുന്നത് എന്നാണ് സ്ഥലവാസികളുടെ വിശ്വാസം. കടുശർക്കരയോഗമെന്ന പുരാതന വിഗ്രഹശൈലിയിലാണ് ഇവിടുത്തെ വിഗ്രഹം നിർമിച്ചിരിക്കുന്നത്. മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ സവിശേഷമായ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രം സ്ഥിതിചെയ്യുന്നു. 

പണ്ട് മുതലെ ഈ തടാകത്തിൽ മുതലയുണ്ടായിരുന്നുവത്രെ. ഇത്തരത്തിൽ കണ്ടു വന്ന മുതലയെ ബ്രിട്ടിഷ് പട്ടാളക്കാരൻ വെടിവച്ചു കൊന്നെന്നും, അയാളെ ആലില്‍ നിന്ന് ഏതോ ഇറങ്ങിവന്ന ഏതോ വിഷ ജീവി കടിച്ചുവെന്നും പറയപ്പെടുന്നു. പിറ്റേദിവസം തടാകത്തില്‍ വീണ്ടും ഒരു മുതല പ്രത്യക്ഷപ്പെട്ടെന്നും  പറയുന്നു. ക്ഷേത്രത്തിലെ നിവേദ്യം മാത്രമാണു "ബബിയ"യുടെ ഭക്ഷണമെന്നു ക്ഷേത്ര പൂജാരിമാർ പറയുന്നു.

72 വയസുള്ള ബബിയ ജീവനോടെയില്ല എന്ന തരത്തിൽ വാർത്തകൾ വ്യാപകമായി മുൻപ് പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോള്‍ ക്ഷേത്ര സങ്കേതത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ബബിയ, നിരവധി ആളുകളാണ് ബബിയയെ കാണാനായി എത്തിയിരുന്നത്. ബബിയ എന്നു വിളിച്ചാൽ പൊന്തി വരികയും നിവേദ്യചോറ് സ്വീകരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ നിരവധിയുണ്ട്. 

babiya crocodile

അഭിപ്രായങ്ങള്‍