നെറ്റ്ഫ്ളിക്സ് സൗജന്യമായി കാണാൻ– netflix-shows-and-movies-that-you-can-watch-for-free
കേരളത്തിൽ ഏറ്റവും ജനപ്രീയമായ വീഡിയോ സ്ട്രീമിംഗ് സേവനദാതാക്കളാവുകയാണ് നെറ്റ്ഫ്‌ളിക്‌സ്. നെറ്റ്ഫ്ളിക്സ് റിലീസായി  'മണിയറയിലെ അശോകന്‍' maniyarayile ashokan in Netflix) തിരുവോണദിനത്തിൽ റിലീസായിരുന്നു. ബേസിക് പ്ളാൻ 199 മുതൽ നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ പ്ളാനുകളുണ്ടാവും.                                                                                                   സീരീസുകളും തിരഞ്ഞെടുത്ത സിനിമകളും ഷോകളും സൗജന്യമായി കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഓഫറുമായി നെറ്റ്ഫ്ലിക്സ് എത്തുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു 

സ്ട്രേഞ്ചർ തിങ്സ്,ബേര്‍ഡ് ബോക്‌സ്, ദി ടു പോപ്പ്‌സ്, മര്‍ഡര്‍ മിസ്റ്ററി, ലവ് ഈ ബ്ളൈൻഡ്(Stranger Things, Love is Blind, Our Planet in Netflix) എന്നിവയുള്‍പ്പെടെ സിനിമകളിലേക്കും  ഷോകളിലേക്കും  പ്രവേശനം നല്‍കുന്നു.  ഈ ഷോകളുടെ ആദ്യ എപ്പിസോഡുകള്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് ലഭ്യമാകൂ,  30 സെക്കന്‍ഡ് പരസ്യം ഉപയോഗിച്ച് സിനിമകള്‍ പൂര്‍ണ്ണമായി ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് പരസ്യം ഒഴിവാക്കാനുള്ള ഓപ്ഷന്‍ ഉണ്ട്.


സൗജന്യ ഷോകളോ മൂവികളോ ആക്‌സസ് ചെയ്യുന്നതിന്, ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്ലിക്സ് ഹോം പേജിലേക്ക് പോയി അവര്‍ ഇഷ്ടപ്പെടുന്ന ഷോകള്‍ കാണാന്‍ ആരംഭിക്കാം.  ആപ്പുകളിലല്ല ഡെക്സ്ടോപ്പ് സൈറ്റുകളിലാണ്  ഈ സംവിധാനം ആരംഭിച്ചത്. 

അഭിപ്രായങ്ങള്‍