മലയാളം ടൈപ്പ് ചെയ്യാൻ ഗൂഗിൾ ഇൻഡിക് കീബോർഡ് , ഗൂഗിൾ ഹാൻഡ് റൈറ്റിങ് കീബോർഡ്, ജി ബോർഡ്, ഇൻസ്ക്രിപ്റ്റ്

ഗൂഗിൾ ഇൻഡിക് കീബോർഡ് ,  ഗൂഗിൾ ഹാൻഡ് റൈറ്റിങ്  കീബോർഡ്,  ജി ബോർഡ്, ഇൻസ്ക്രിപ്റ്റ് തുടങ്ങിവയും മലയാളം ടൈപ്പിങ് സഹായിക്കുന്നവയാണ്. ആദ്യമായി പ്ലേയ്സ്റ്റോറിൽ നിന്നും ഇവയിലേതെങ്കിലും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. അതിനു ശേഷം മൊബൈലിലെ ജനറൽ സെറ്റിങ്സിൽ പോയിട്ട്  അഡിഷണൽ സെറ്റിങ്സിൽ നിന്നും language & input തിരഞ്ഞെടുക്കൂ. അതിന്‌ ശേഷം input രീതി ഗൂഗിൾ ഇൻഡിക് കീബോർഡ് സെലക്ട് ചെയ്ത് 'മലയാളം' സെലക്ട് ചെയ്തു കൊടുത്താൽ മതിയാകും. അതിനു ശേഷം ഡീഫോൾട് ആയിട്ട് ഈ രീതി ക്രമീകരിച്ചു കൊടുത്താൽ നമുക്ക് മലയാളം അനായാസമായി ടൈപ്പ് ചെയ്യാം.

ഗൂഗിൾ ഇൻഡിക് കീബോർഡ് 

ഗൂഗിളിൽ നിന്നുള്ള ഒരു കീബോര്ഡാണ് ഇത്. ഇതിൽ മലയാളം എന്നു മാത്രമല്ല ഒട്ടുമിക്ക എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും മറ്റു ലോക ഭാഷകളിലും ടൈപ്പ് ചെയ്യാൻ സാധിക്കും. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഫ്രീ ആയി ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഇൻസ്റ്റാൾ ചെയ്ത ശേഷം നിങ്ങൾക് വേണ്ട indic ഭാഷ അതിനുള്ളിൽ നിന്ന് ഡൌൺലോഡ് ചെയ്യാം. എന്നിട്ട് ടൈപ്പ് ചെയ്യുമ്പോൾ തന്നെ ഭാഷകൾ തമ്മിൽ മാറ്റാൻ സാധിക്കുന്നതാണ്. 

മംഗ്ലീഷിൽ ടൈപ്പ് ചെയ്താൽ തന്നെ മുകളിൽ മലയാളത്തിൽ ടൈപ്പ് ആകുന്ന ഓപ്ഷൻ ഇതിൽ ഉണ്ട്. എടുത്തു പറയേണ്ട സവിശേഷത വോയിസ് ടൈപ്പിംഗ് സംവിധാനമാണ്. ഈ സംവിധാനം കീബോർഡിൽ ഓൺ ചെയ്തതിനുശേഷം മലയാളത്തിൽ നിങ്ങൾ വ്യക്തമായി സംസാരിച്ചാൽ അത് തനിയെ നിങ്ങളുടെ സ്ക്രീനിൽ മലയാളം ലിപിയിൽ ടൈപ്പ് ആയി വരുന്നതാണ്.  ഗൂഗിൾ ഹാൻഡ് റൈറ്റിങ്  കീബോർഡ്– നമ്മൾ പേപ്പറിൽ എഴുതുന്ന പോലെ വിരൽ കൊണ്ട് എഴുതാവുന്നതാണ്. ഇതിലും ഒട്ടുമിക്ക എല്ല ഭാഷയും എഴുതാം. പ്ലേസ്റ്റോറിൽ ലഭ്യമാണ്.

അഭിപ്രായങ്ങള്‍