kids story malayalam/ഉറുമ്പും പ്രാവും/ ഈസോപ്പ് കഥകൾ


ഒരിക്കൽ ഒരിടത്ത് ഒരു ഉറുമ്പ് പുഴവക്കിൽ താമസിച്ചിരുന്നു. ഒരു ദിവസം ഉറുമ്പ് വെള്ളം കുടിക്കാൻ പോയപ്പോ കാൽ വഴുതി വെള്ളത്തിൽ വീണു. വെള്ളത്തിനടുത്തേക്കൊക്കെ നീന്തൽ പഠിക്കാത്ത പിള്ളേർ പോകാമോ. വെള്ളത്തിൽ കിടന്ന് ഉറുമ്പ് നിലവിളിക്കുന്നത് ഒരു പ്രാവ് കണ്ടു. അപകടത്തിൽ പെട്ട ഉറുമ്പിനെ സഹായിക്കാൻ പ്രാവ് ഓടി എത്തി. ആരെങ്കിലും അപകടത്തിൽ പെട്ടാൽ നാം സഹായത്തിനായി ഓടി എത്തണം. അതാണ് നമ്മുടെ കടമ.

പ്രാവ് ഒരു ഇല കൊത്തി ഉറുമ്പിനടുത്തേക്ക് പറന്നു ഇട്ടുകൊടുത്തു. ഉറുമ്പ് ഇലയിൽ പിടിച്ച് കര പറ്റി . നന്ദി പറഞ്ഞ ശേഷം ഉറുമ്പും പ്രാവും അവരവരുടെ വീടുകളിലേക്ക് പോയി.ഒരു ദിവസം ഉറുമ്പ് വഴിയിലൂടെ പോകുമ്പോൾ പ്രാവ് വഴിയരികിലെ മരത്തിൽ ഇരിക്കുന്നത് കണ്ടു. അതെ സമയം മറ്റൊരു കാഴ്ച കണ്ടു ഉറുമ്പ് അമ്പരന്നു.

ഒരു വേടൻ പ്രാവിനെ ലക്ഷ്യമാക്കി അമ്പു തൊടുക്കുന്നത് കണ്ടു. ഉറുമ്പു പതുങ്ങി ചെന്ന് വേടന്റെ കാലിൽ ഒരു കടി കൊടുത്തു. വേടൻ തൊടുത്ത ശരം ലക്‌ഷ്യം തെറ്റി മരത്തിൽ തറച്ചു. ശബ്ദം കേട്ട പ്രാവ് പറന്നുയർന്നു. തന്നെ സഹായിച്ച ചങ്ങാതിയെ തിരിച്ച് രക്ഷിക്കാൻ കഴിഞ്ഞ സന്തോഷത്തോടെ ഉറുമ്പ് മടങ്ങി.
.