ഒടിയൻ– രാവിരുട്ടിന്റെ രാജാവ്– നമ്മുടെ മാത്രം സങ്കൽപ്പ കഥയല്ല!–odiyan mohanlalഒടിയൻ– സത്യവും അർദ്ധസത്യങ്ങളും ഭാവനകളും ചേർത്ത് പൊലിപ്പിച്ച് വാമൊഴിയായി ഒടിയൻ കാലാകാലങ്ങളിൽ പ്രചരിക്കുന്നു. കേരളം വൈദ്യുതീകരിക്കപ്പെടുന്നതിനുമുമ്പ് ഒടിയൻ കഥകൾക്ക് പ്രചുര പ്രചാരം ലഭിച്ചു. എന്നാൽ  അടുത്തിടെ ഒടിയൻ വീണ്ടും ചർച്ചചെയ്യപ്പെട്ടത് മോഹൻലാൽ കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമയിലൂടെയാണ്. രാവിരുട്ട് വിരിച്ച കമ്പളമിട്ട് രാത്രിയുടെ രാജാവായ ഒടിയൻ കേരളത്തിന്റെ മാത്രം സ്വന്തമല്ല, യൂറോപ്യൻ സങ്കൽപ്പമായ ചെന്നായ്മനുഷ്യനും( werewolf)  മീസോഅമേരിക്കൻ നടോടി സങ്കൽപ്പമായ നവലുമൊക്കെ നമ്മുടെ ഒടിയന്റെ  പാശ്ചാത്യ പതിപ്പുകളാണ്. 


ഇ.ടി എന്ന അന്യഗ്രഹജീവികളും സ്കോട്ടിഷ് തടാകത്തിലെ നെസ്സി എന്ന ജല സത്വവും വവ്വാൽ മനുഷ്യനും((വെസ്റ്റ് വിർജീനിയയിലെ പോയന്ഫ് പ്ളസന്റിലെ ഐതിഹ്യ ജീവിയാണ് മോത്ത് മാൻ, ഒരു സിനിമയും ഈ സംഭവത്തെ ആധാരമാക്കി പുറത്തിറങ്ങി) ചുപാകാബ്ര എന്ന ആള്‍ക്കുരങ്ങു മനുഷ്യന്റെ ചിത്രങ്ങളുമൊക്കെയായാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ച ഒടിയൻമാർ.


വളരെ ഭാവനാ സമ്പന്നമായ ഒരു സങ്കൽപ്പമാണ് നമ്മുടെ ഒടിയനും. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമത്തിലാണ് ഒടി വിദ്യക്കാവശ്യമായി മഷി കിട്ടുകയത്രെ. ഹീനമായ കൊലപാതകം ചെയ്താലും ഒരു കൺമഷിച്ചെപ്പിലൊളിപ്പിക്കാനാവുന്ന മഷിയാവും ലഭിക്കുക. നല്ല കായികശേഷി, ഇരുട്ടിലെ കൺകാഴ്ച. ഏതുരൂപവും സ്വീകരിക്കാനാകുന്ന മാന്ത്രിക വിദ്യ. എതിരാളിയിൽ നിന്ന് പണം പറ്റി ഒടിമറിഞ്ഞ് ശത്രുവിനെ അപകടപ്പെടുത്തുകയാണ് ഒടിയൻ ചെയ്യുന്നത്. പശുക്കുട്ടിയുടെയും പൂച്ചയുടെയും രൂപത്തിലെത്തിയ കഥകളാണ് കൂടുതലുമുള്ളത്.

ഒടിവിദ്യയിൽ മാറുന്ന രൂപത്തിന് പൂർണതയുണ്ടാവില്ലത്രെ, ഉദാഹരണത്തിന് ഒരു നായയായി രൂപം മാറുമ്പോൾ ഒരു ചെവി മുറിഞ്ഞതാവും പശുക്ടാവാകുമ്പോൾ വാലില്ലായിരിക്കും. അതിരുകളില്ലാത്ത ഭാവനയാണ് ഇവിടെ കഥാപാത്ര സ്രഷ്ടിക്ക് നമ്മുടെ ഗ്രാമീണർ‌ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ചില കഥാപാത്രങ്ങളെ ഒന്നു പരിചയപ്പെടാം.ചെന്നായ് രൂപം സ്വീകരിക്കുന്ന യൂറോപ്യൻ 'ഒടിയൻ'

പകൽ വെളിച്ചത്തിൽ സാധാരണ മനുഷ്യരിൽ നിന്ന് വ്യത്യാസമൊന്നും തോന്നുകയുമില്ല.  എന്നാൽ പൂർണ്ണചന്ദ്ര പ്രഭയിൽ ചെന്നായ് രൂപം സ്വീകരിച്ച് ഇരതേടാനിറങ്ങുന്ന മനുഷ്യൻ. പാശ്ചാത്യലോകത്തെ കുട്ടികളെ ഭയപ്പെടുത്തുന്ന കഥാപാത്രമാണ് ചെന്നായ് മനുഷ്യൻ. നൂറ്റാണ്ടുകളായി നാടോടിക്കഥകളിലൂടെ നിലനിൽക്കുന്ന കഥാപാത്രമണ് ചെന്നായ് മനുഷ്യൻ. 

എഡി 1101ൽ ഉക്രൈൻ ഭരണാധികാരിയായി പ്രിൻസ് വാസെലെവ് ഒരു ചെന്നായ് മനുഷ്യനായി മാറിയെന്ന കഥകൾ മുതൽ ആരംഭിക്കുന്നു മനുഷ്യ ചെന്നായ് കഥകൾ . ചെന്നായകളുടെയോ ചെന്നായ് മനുഷ്യരുടെ തന്നെയോ ആക്രമണമേൽക്കുന്നവർ അടുത്ത പൗർണമിയോടെ ചെന്നായ് മനുഷ്യൻ ആയി രൂപമാറ്റം വരൂമെന്നും മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കുമെന്നും ഈ കഥകള്‍ പറയുന്നു. 

ഇത്തരത്തില്‍ നിരവധി കഥകളിലൂടെ ചെന്നായ് മനുഷ്യനെന്ന ഭീതി പരന്നതോടെ എ ഡി 1500ൽ ചെന്നായ് മനുഷ്യനെന്നാരോപിച്ച് നിരവധിപ്പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നത്രെ. 1520 മുതൽ 1630വരെ ഫ്രാൻസിൽ മാത്രം  നിരവധിപ്പേരെയാണ് ചെന്നായ് മനുഷ്യരെന്നാരോപിച്ച് ശിക്ഷയ്ക്ക് വിധേയരാക്കിയത്. 
പക്ഷേ ഈ ചെന്നായ് മനുഷ്യൻ യഥാര്‍ഥ്യത്തിൽ ഉണ്ടെന്ന് വിശ്വസിക്കുന്നവർ നിരവധിപ്പേരുണ്ടെന്ന് അടുത്തിടെ ഒരു സ്വകാര്യ ഏജൻസി നടത്തിയ നടത്തിയ സർവേയിൽ കണ്ടെത്തി. 


യഥാർഥത്തിൽ എന്താണ് ഈ ചെന്നായ് മനുഷ്യനെന്ന സങ്കൽപ്പത്തിനുപിന്നിലെന്ന ചോദ്യത്തിന് സ്കീസോഫ്രീനിയ എന്ന യാഥാർത്ഥ്യത്തെയും ഭാവനയെയും തിരിച്ചറിയാൻ ബുദ്ധിമുട്ടുന്ന മാനസികാവസ്ഥയാണ് എന്ന ഉത്തരമാണ് ശാസ്ത്രം നൽകുന്നത്. ക്ളിനിക്കൽ ലൈകന്ത്രോപ്പി എന്നാണ് ഇത്തരത്തിൽ മനുഷ്യരൂപത്തിൽ നിന്ന് മൃഗത്തിലേക്ക് മാറാൻ കഴിവുണ്ടെന്ന മതിഭ്രമത്തിന് പറയുന്നത്. മാത്രമല്ല പേപ്പട്ടി വിഷബാധയേൽക്കുന്നവർ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നതും ഇത്തരത്തിൽ തെറ്റിദ്ധാരണയ്ക്ക് കാരണമായിട്ടുണ്ടാവുമെന്നും വിദഗ്ദർ പറയുന്നു.

നാഗ്വാൽ 

ഏത് ജീവിയായും രൂപം മാറി ഗുണവും ദോഷവും ചെയ്യാൻ കഴിയുന്ന മീസോ അമേരിക്കൻ ഐതിഹ്യ കഥാപാത്രമാണ് നാഗ്വാൽ. മന്ത്രവാദി എന്ന അർത്ഥമാണ് ഈ വാക്കിനുള്ളത്. ഒരു വ്യക്തിയുടെ ജനനഓരോ ദിവസവും ശക്തവും ദുർബലവുമായ വശങ്ങളുള്ള ഒരു മൃഗം ബന്ധപ്പെട്ടിരിക്കുന്നു. "നായ് ദിവസ" ത്തിൽ ജനിച്ച വ്യക്തിക്ക് ശക്തമായതും ദുർബലവുമായ "നായ്" വശങ്ങളുണ്ടായിരിക്കുമെന്നതാണ്.


 ഇത്തരത്തിൽ ജനനദിവസത്തിൽ പ്രത്യേകതയുള്ള വ്യക്തിയായിരിക്കുമത്രെ നാഗ്വാൽ ആയി മാറുന്നത്. ഗ്രാമീണ മെക്സിക്കോയിൽ ബ്രൂജോ ("മാന്ത്രികൻ") എന്ന വാക്കാണ് നാഗവലിനുള്ളത്. രാത്രിയിൽ ഒരു മൃഗമായി രൂപാന്തരപ്പെടുത്തുവാനും, സാധാരണയായി ഒരു നായ,  മൂങ്ങ, വവ്വാൽ, അല്ലെങ്കിൽ ടർക്കി) എന്നിവയായി രൂപം മാറാൻ ശത്രുതയുള്ള വ്യക്തികളെ നശിപ്പിക്കാനും സാധിക്കുമന്നും അവർ വിശ്വസിക്കുന്നു. ബുഡ

എത്യോപ്യയിലും സുഡാനിലും ടാൻസാനിയയിലുമുള്ള ഒരു ഒടിയനാണ് ബുഡ. കഴുതപ്പുലിയുടെ രൂപത്തിലെത്തി ഉപദ്രവിക്കാൻ ഇത്തരക്കാർക്ക് കഴിയുമെന്ന് ഗ്രാമീണർ വിശ്വസിക്കുന്നു. 


താന്ത്രിക് യോഗയിലൂടെ വ്യാഘ്ര രൂപം

മനുഷ്യൻ മൃഗരൂപം സ്വീകരിക്കുന്ന ഒടിയൻ പോലൊരു കഥ മോഹൻലാൽ മുമ്പു ചെയ്യാൻ ആഗ്രഹിച്ചിരുന്നു. ഗംഗാപ്രസാദ്‌ വിമലിന്റെ മൃഗാന്തക് അഥവാ 
വ്യാഘ്രം ആണ് ഇത്തരത്തിൽ മോഹൻലാൽ ചെയ്യാനാഗ്രഹിച്ചിരുന്ന സിനിമ. ഹിമാലയത്തിൽ ഏറ്റവും തെക്കുവശത്തുള്ള പർവതനിരയാണ്‌ ശിവാലിക്.പ്രദേശമാകെ പൊടി‍ഞ്ഞുതകർന്നപോലെ കൂമ്പാരമായ മലനിരകൾ, കാടുകൾ, ജലപാതങ്ങൾ. ഐതിഹ്യങ്ങൾക്കും കെട്ടുകഥകൾക്കും വളക്കൂറുള്ള മണ്ണ്. ഇവിടെ നിന്നാണ് ബോക്ഷു വിദ്യക്കായുള്ള തേടൽ തുടങ്ങുന്നത്.


താന്ത്രിക സാധനകൊണ്ട്‌ മൃഗരൂപം അവലംബിക്കാന്‍ മനുഷ്യനു സാധിക്കുന്ന വിദ്യയാണ്‌ വ്യാഘ്രവിദ്യ അഥവാ ബോക്ഷുവിദ്യ. മൃഗരൂപം പ്രാപിച്ച് ആളുകളെ ഭയപ്പെടുത്തുകയല്ല ഇതിന്റെ ലക്ഷ്യം.ഈ വിദ്യ പ്രയോഗിക്കുന്നതിലൂടെ മനുഷ്യാതീതമായ പല കഴിവുകളും കൈവരും. താന്ത്രിക സാധനയുടെ മറ്റൊരു രൂപം.
പക്ഷേ ഈ രൂപത്തിൽ ചിലപ്പോൾ മാനുഷികമായ ചോദനകൾ നഷ്ടപ്പെട്ട് പൂർണ്ണമായും മൃഗമായും മാറിയേക്കാം. മനശാസ്ത്രത്തിന്റെയും സാഹിസകതയുടെയും നൂൽപ്പാലം സംസ്കാരത്തിന്റെയും കെട്ടുകഥയുടെയും ശിഖരങ്ങളിൽ സമർഥമായി ബന്ധിച്ചിരിക്കുകയാണ് കഥാകൃത്ത്.

ഈ നോവൽ പക്ഷേ പിന്നീട് സിനിമയായി ബോക്ഷു എന്നായിരുന്നു ആ സിനിമയുടെ പേര്. വിനീത്, നന്ദനാ സെന്‍, ഇര്‍ഫാന്‍ഖാന്‍ തുടങ്ങിയവരൊക്കെ അതില്‍ അഭിനയിച്ചു. പ്രശസ്ത നടനായ മോഹൻലാലിന് ഈ നോവൽ സിനിമയായി സംവിധാനം ചെയ്യാൻ അഗ്രഹമുണ്ടായിരുന്നെന്നും സിനിമ പുറത്തിറങ്ങിയതിനാലാണ് വേണ്ടെന്നുവച്ചതെന്നും ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.  

അഭിപ്രായങ്ങള്‍